Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Lost Control

Thrissur

നി​യ​ന്ത്ര​ണംവി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചുമ​റി​ഞ്ഞു

എ​രു​മ​പ്പെ​ട്ടി: മ​ങ്ങാ​ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. കാ​ർ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ർ​ക്കു​പ​രി​ക്കു​പ​റ്റി.ചാ​വ​ക്കാ​ട് മു​തു​വ​ട്ടൂ​ർ ഏ​നു​വീ​ട്ടി​ൽ ഫി​റോ​സ് (55), റ​ഫീ​ദ (47), ഫൈ​ഹ (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ന്നം​കു​ളം - വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യി​ൽ മ​ങ്ങാ​ട് ചാ​ത്തം​കു​ളം റോ​ഡി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 1.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നും ചാ​വ​ക്കാ​ട്ടേ​ക്ക് പോ​കു​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ന് മ​റു​വ​ശ​ത്തു​ള്ള വീ​ട്ടു​മ​തി​ലി​ൽ ഇ​ടി​ച്ച് മ​റ​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യോ പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. കാ​റി​ന്റെ മു​ൻ​വ​ശ​വും വീ​ട്ടു​മ​തി​ലും ത​ക​ർ​ന്നു.

Latest News

Corehub Up